കേരള തീരത്ത് മുങ്ങിയ ‘എംഎസ്സി എൽസ 3’ യിൽ കൊല്ലത്തുനിന്നുള്ള കശുവണ്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്. ഒന്നിലധികം കമ്പനികളുടെ കശുവണ്ടിയാണ് കപ്പലിൽ ഉണ്ടായിരുന്നത്. ......
നിലമ്ബൂരിന്റെ സുല്‍ത്താൻ പി.വി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്.മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോർഡ് വച്ചത്. ......
ഹമാസിന്റെ അവസാന നേതാവിനെയും ഇല്ലാതാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ വധിച്ചെന്നാണ് നെതന്യാഹു പാർലമെന്റിൽ പ്രഖ്യാപിച്ചത്. മുഹമ്മദ് സിൻവാറിനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ......
റവാബി ഹൈപ്പർമാർക്കറ്റ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും പ്രതിഫലദായകവുമായ ഉപഭോക്തൃ കാമ്പെയ്ൻ - 2025 മെയ് 26 മുതൽ ഡിസംബർ 31 വരെ ഖത്തറിലെ എല്ലാ റവാബി ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും നടക്കുന്ന ‘വൺ മില്യൺ നേടൂ’ കാമ്പെയ്ൻ - അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഈ മഹത്തായ സംരംഭം 2026 ജനുവരി 1-ന് പ്രതിമാസ ഡിജിറ്റൽ നറുക്കെടുപ്പുകളിലൂടെയും മെഗാ നറുക്കെടുപ്പിലൂടെയും 528 ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകും. ......
ദോഹ: കെഎംസിസി ഖത്തർ വനിതാ വിങ് സംഘടിപ്പിച്ച “വോയ്സ് ഓഫ് വിഷൻ – A Moment of Insight & Inspiration” എന്ന പ്രഭാഷണപരിപാടി തുമാമയിലെ കെഎംസിസി ഹാളിൽ മെയ് 26 നു ശ്രദ്ധേയമായ പങ്കാളിത്തത്തോടെ അരങ്ങേറി. HerImpact Season 1 പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ വുമൺസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസർ അധ്യക്ഷതയും ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും പറഞ്ഞു.കെഎംസി സി ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുൽ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: പ്രമുഖ ഇന്ത്യന്‍ ബേബിവെയര്‍ ബ്രാന്‍ഡുകളിലൊന്നായ പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററില്‍ സ്റ്റോര്‍ തുറന്നു. പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസിന്റെ സാന്നിധ്യത്തില്‍ ഡോ.ഉമര്‍ സുബൈര്‍ അല്‍മര്‍സൂഖി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
ഷാര്‍ജയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഔട്ട്ലെറ്റില് നവജാതശിശുക്കള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്റ്റൈലിഷ്, ചര്മ്മസൗഹൃദ വസ്ത്രങ്ങളും ആക്സസറികളും ലഭ്യമാണ്.ഷാര്‍ജ സഹാറ സെന്ററില്‍ 92-ാമത് സ്റ്റോര്‍ തുറക്കാനായത് അഭിമാനകരമാണെന്ന് ഷാജു തോമസ് പറഞ്ഞു. ......
കോട്ടപ്പുറം : കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൻ്റെ സമാപനം നാളെ (29) . ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും നാളെ നടക്കും. ......
കഥയെഴുത്ത് അത്ര എളുപ്പമൊന്നുമായിരുന്നില്ല. എഴുതാനൊരുങ്ങിയപ്പോഴൊക്കെ ആശയങ്ങളും ബിംബങ്ങളും കടലാസുതാളിൽ കൊഴിഞ്ഞുവീണു.......
''ഇന്നേക്ക് നൂറ്റിയൊന്ന് വർഷം മുൻപ്, കൊല്ലവർഷം 1099 മേടം 23 ന് (1924) ആയിരുന്നു ചട്ടമ്പിസ്വാമികളുടെ സമാധി. അന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം പരസഹായത്തോടെ കട്ടിലിൽ ഇരുന്നു. ......
നിരവധിപ്പേർക്ക് ജീവൻനഷ്ടമായ കാശ്മീർ-പഹൽഗാം സംഭവത്തെ തുടർന്ന് രാജ്യത്ത് ന്യൂനപക്ഷ സമുദായക്കാർക്ക് നേരെ സംഘ്പരിവാറിന്റെ കൂട്ട ആക്രമണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ രൂക്ഷമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും, പലയിടത്തും കൂട്ട ആക്രമണങ്ങൾ നടത്തുന്നതിൽ ആശങ്കയുമായി വിവിധ സംഘടനകളിൽ നിന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ......